പറവൂർ: കുടുംബശ്രീയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് പറവൂർ - വൈപ്പിൻ ബ്ലോക്കുതല അയൽക്കൂട്ട - ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം അരങ്ങ് 2024 പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തിനി ഗോപകുമാർ, ലീന വിശ്വൻ, സി.ഡി.എസ് അദ്ധ്യക്ഷരായ പുഷ്പലത വിജയൻ, ഗിരിജ ശശിധരൻ, സാറാ ബീവി സലിം, രാജി ജിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കലാമത്സരങ്ങളും സ്നേഹവിരുന്നും നടന്നു.