പറവൂർ: ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം പറവൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മഴ ഇനിയും തുടർന്നാൽ സ്ഥിതി കൂടുതൽ രൂക്ഷമാകാൻ സാദ്ധ്യതയേറെയാണ്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുണ്ടായ തോടുകളും, കാനകളും അടച്ചതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ഇവ അടിയന്തിരമായി തുറന്ന് നൽകാൻ ദേശീയപാത അധികൃതരും നിർമ്മാണ കമ്പനിയും തയ്യാറാകണമെന്ന് ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ആവശ്യപ്പെട്ടു.