അങ്കമാലി: കനത്തമഴയിൽ ദേശീയപാതയിൽ അങ്കമാലി കരയാംപറമ്പ് പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയിൽ അങ്കമാലിയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ കരയാംപറമ്പ് പാലത്തിലെ ഗർഡറുകൾ അവസാനിക്കുന്നിടത്താണ് റോഡ് ഇടിഞ്ഞത്. കരയാംപറമ്പ് പ്രദേശങ്ങളിൽ നിന്ന് അതിശക്തമായി വെള്ളം ഒഴുകിവന്ന് പാലത്തിനോട് ചേർന്ന് ചാടുന്നിടത്താണ് റോഡ്ഇടിഞ്ഞുതാഴ്ന്നത്.
പൊലീസ് താത്കാലികമായി റിബൺ കെട്ടി അപായസൂചന നൽകിയിട്ടുണ്ട്. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ വശങ്ങളിലെ റോഡ് ഇനിയും ഇടിയാനാണ് സാദ്ധ്യത. റോഡ് സൈഡിനോട് ചേർന്നുവരുന്ന ബൈക്ക് യാത്രക്കാരും അപകടത്തിൽപ്പെടാൻ സാദ്ധ്യത കൂടുതലാണ്. ദേശീയപാത അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.