kvves

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് വാർഷികവും കുടുംബ മേളയും മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷനായി. വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.ജെ.റിയാസ്, ജില്ലാ ട്രഷറർ സി.എസ് . അജ്മൽ, ജില്ലാ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, തോമസ് വർഗീസ്, സുലൈഖ അലിയാർ, സീനത്ത് മീരാൻ, പി.സി. മത്തായി, എം.എ. നാസർ, കെ.ഇ. ഷാജി, പി.എം. നവാസ്, അനസ് കൊച്ചുണ്ണി, മുഹമ്മദ് ഷാഫി, മിനി ജയൻ, ഷബാബ് വലിയ പറമ്പിൽ, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.