അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്ക് സഹകാരികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത് ബാങ്ക് പ്രസിഡന്റ് കെ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. സ്റ്റീഫൻ കോയിക്കര അദ്ധ്യക്ഷനായി സി.ആർ. ഷൺമുഖൻ, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ പ്രസംഗിച്ചു.