arangu

മൂവാറ്റുപുഴ: കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സർഗോത്സവമായ അരങ്ങ് 2024ന്റെ മൂവാറ്റുപുഴ, കോതമംഗലം ക്ലസ്റ്റർതല കലോത്സവം മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിൽ തുടങ്ങി. മൂവാറ്റുപുഴ, കോതമംഗലം ബ്ലോക്കുകളിലെ സി.ഡി.എസ് ചെയ‌ർപേഴ്സൺമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ നിഷ മനോജ് അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ പി.ആർ. അരുൺ, സ്മിത വിനു, ഓമന രമേശ്, എം. മനോജ്, കെ.പി. ഷൈനി, നിബി അനിൽ, കെ.ഇ. സബിമോൾ, കെ.എസ്. നമിത എന്നിവർ സംസാരിച്ചു. കലോത്സവം 25ന് സമാപിക്കും.