കോലഞ്ചേരി: കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മാത്യു കുരുമോളത്തിനെ അക്രമിച്ച് കാർ തകർത്ത സംഭവത്തിൽ മഴുവന്നൂരിൽ പ്രതിഷേധ മാർച്ചും സമ്മേളനവും നടത്തി. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് കെ.വി. എൽദോ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുജിത് പോൾ, എം.ടി. ജോയ്, നിബു കുര്യാക്കോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.ഒ. പീറ്റർ, അനിബെൻ കുന്നത്ത്, ജെയിൻ മാത്യു, മനോജ് കാരക്കാട്ട്, സി.എ. നവാസ്, അനീഷ് പുത്തൻപുരക്കൽ, വി.എം. ജോർജ്, ജെയിംസ് പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു