കൊച്ചി: എറണാകുളം ഗവ. ലാ കോളേജിന്റെ 150-ാം വാർഷികം പ്രമാണിച്ച് "മാറുന്ന ഇന്ത്യയിലെ ഭരണഘടന" എന്ന വിഷയത്തിൽ മേയ് 29,30,31 തീയതികളിൽ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കും. കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. നിയമമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ മുൻ സുപ്രീം കോടതി ജഡ്ജി കെ.എം. ജോസഫ് സംസാരിക്കും. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ്, നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറും ഭരണഘടനാ വിദഗ്ദ്ധനുമായ ഡോ. ജി.മോഹൻഗോപാൽ, ഡോ. കെ.സി.സണ്ണി എന്നിവരും പങ്കെടുക്കും. രജിസ്ട്രേഷന്: www.glcelawjournal.com. ഫോൺ: 8078197577, 9544696275