ആലുവ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ വാർഷിക സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ചേർന്നു. ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. സഭാ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ആലുവ അദ്വൈതാശമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ജി.ഡി.പി.എസ് കേന്ദ്ര രജിസ്ട്രാർ പി.എം. മധു, കേന്ദ്ര വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡി. ബാബുരാജൻ (പ്രസിഡന്റ്), പി.പി. ബാബു, ഗീത സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), കെ.ആർ. ലക്ഷ്മണൻ (സെക്രട്ടറി), എ.എ. അഭയ്, എ.എസ്. മധു (ജോയിന്റ് സെക്രട്ടറിമാർ), രത്നമ്മ മാധവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് അദ്വൈതാശ്രമം ഗുരുമന്ദിരത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.