പെരുമ്പാവൂർ: ലൈബ്രറി മാനേജ്മെന്റ് സംവിധാനം കൂടുതൽ ആധുനികവും ജനകീയവുമാക്കുന്നതിന് ഗ്രാമീണ ഗ്രന്ഥശാലയിൽ ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കുന്നത്തുനാട് താലൂക്കിൽ തുടക്കമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌വെയർ പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സാജു പോൾ അദ്ധ്യക്ഷനായി.
താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പി.കെ. കുമാരൻ സ്മാരക പുരസ്കാരം വാഴക്കുളം വായനശാലയ്ക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ സമ്മാനിച്ചു. ഡോക്ടറേറ്റ് ലഭിച്ച മിത്രകല വായനശാല ലൈബ്രേറിയൻ ഡോ. ശരണ്യ ലക്ഷ്മി, തച്ചയത്ത് നാരായണൻ വൈദ്യർ വായനശാല ലൈബ്രേറിയൻ ഡോ. സിജിനി ബാബു, സീന ബെന്നി എന്നിവരെ ആദരിച്ചു. കെ.ഡി. ഷാജി, പി.ജി. സജീവ്, എം.എ. സുലൈമാൻ എന്നിവർ സംസാരിച്ചു. ദീപക് സുദർശനൻ, ഷൈൻ മിത്രകല എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.