പെരുമ്പാവൂർ: സർവമത സമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തോട്ടുവ മംഗളഭാരതിയിൽ നടന്നുവരുന്ന വിവിധ മതഗ്രന്ഥങ്ങളെയും ദർശനങ്ങളെയും സംബന്ധിച്ചുള്ള വിജ്ഞാനപരമ്പരയുടെ രണ്ടാമത് പഠനക്ലാസ് നാളെ (ശനി) രാവിലെ നടക്കും. 9.30 ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തും.
10 ന് സ്വാമിനി ജ്യോതിർമയി ഭാരതിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പഠനക്ലാസ്സ് റിട്ട. എസ്.പി അഡ്വ. കെ.എം. ജിജിമോൻ ഉദ്ഘാടനം ചെയ്യും.. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ ബൗദ്ധദർശനത്തെക്കുറിച്ച് പഠനക്ലാസ് നയിക്കും. ചർച്ചയിൽ സി.എസ്. പ്രതീഷ്, കെ.പി. ലീലമണി, ഡോ. എൻ.ആർ. വിജയരാജ്, എ.കെ. മോഹനൻ, സുനിൽ മാളിയേക്കൽ എന്നിവർ സംസാരിക്കും.