1
ട്രാൻസ്ഫോമർ ഇടിച്ച് തകർത്ത സ്വകാര്യ ബസ്

മട്ടാഞ്ചേരി: അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി ട്രാൻസ്ഫോമറിൽ ഇടിച്ചു. ഇന്നലെ വൈകിട്ട് എട്ടരയോടെ കൂവപ്പാടത്താണ് സംഭവം.ഫോർട്ട്കൊച്ചി ഇടപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ആരാധ്യ ബസാണ് അപകടം വരുത്തിയത്.ഇരുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.ഒരു യാത്രക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ട്രാഫിക് പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു.