കൊച്ചി: പ്രകൃതിയെയും പുഴകളെയും മലിനമാക്കുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യമാണ് ഇല്ലാതാകുന്നതെന്ന് നടൻ സലിം കുമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ ആരംഭിച്ച ഹോം കെയർ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സലിംകുമാർ. ഹോം കെയർ വാഹനത്തിന്റെ ഫ്ളാഗ് ഓഫും സലിംകുമാർ നിർവഹിച്ചു.
അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.പ്രതാപൻ നായർ, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.വി. ബീന, അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ. കെ.പി, ജെറിയാട്രിക്സ് ആൻഡ് ഹോം കെയർ വിഭാഗം മേധാവി ഡോ.പ്രിയ വിജയകുമാർ, ബ്രഹ്മചാരി ഡോ.ജഗ്ഗു, ഡോ.ശോഭാ നായർ, ഡോ. അരവിന്ദ് പേരത്തൂർ, ചന്ദ്രലേഖ നായർ എന്നിവർ സംസാരിച്ചു.
കിടപ്പുരോഗികൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിലെത്താൻ കഴിയാത്തവർക്കും വീടുകളിലെത്തി പരിചരണം ലഭ്യമാക്കുന്നതാണ് ഹോം കെയർ പദ്ധതി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾക്ക് പുറമെ രോഗികൾക്ക് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, സ്ലീപ് സ്റ്റഡി ടെസ്റ്റ്, ഫിസിയോതെറാപ്പി സേവനങ്ങളുമുണ്ട്. ആദ്യ ഘട്ടത്തിൽ അമൃതയുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള രോഗികൾക്കാണ് സേവനങ്ങൾ ലഭ്യമാകുക. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഈ സേവനം. വിവരങ്ങൾക്ക്: 7994999843, 0484-2854377