y
നെൽകൃഷി നശിച്ചു

ചോറ്റാനിക്കര: അപ്രതീക്ഷിതമായി പെയ്ത മഴയിൽ ചോറ്റാനിക്കര മഞ്ചക്കാട് പാടശേഖരത്തിലെ നെൽകൃഷി നശിച്ചു. ചോറ്റാനിക്കരയിലെ പത്ര ഏജന്റായ പ്രകാശ് ടി. അബ്രഹാം, ബ്ലെസ്സി അബ്രഹാം, മോളി, ഔസേപ്പ് എന്നിവർ ചേർന്ന്പാട്ടത്തിനെടുത്ത് നടത്തി​യ കൃഷിയാണ് നശിച്ചത്. കൊയ്ത്തിന് തയ്യാറായി കിടന്ന ഏഴേക്കറോളം നെല്ലും നശിച്ചു. രണ്ടര ലക്ഷത്തിലധികം രൂപ ചെലവാക്കിയാണ് ഇവർ കൃഷി ചെയ്തത്. ചൊവ്വാഴ്ച

വൈകിട്ട് ചോറ്റാനിക്കരയിലും പ്രദേശത്തും കനത്ത മഴ പെയ്തത്. ബുധനാഴ്ച കൊയ്യാൻ നിന്ന നെല്ലാണിവ. വയലിൽ‌ വെള്ളം നിന്നാൽ കൂടുതൽ നെല്ലുകൾ വീഴുമെന്നതിനാൽ കൂടുതൽ നാശം സംഭവിക്കാതിരിക്കാൻ വെള്ളം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ് കർഷകർ. സമീപത്തെ പാടശേഖരങ്ങളിലും മഴയിൽ നാശമുണ്ടായിട്ടുണ്ട്.