a
കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന 'മധുര പ്രതിരോധം' പദ്ധതിയുടെ ഉദ്ഘാടനം.

 1.32 കോടി രൂപയുടെ പദ്ധതി

കൊച്ചി: ഗർഭകാല പ്രമേഹം (ജസ്റ്റേഷണൽ ഡയബറ്റിക് മെലിറ്റസ്- ജി.ഡി.എം) ബാധിച്ച വനിതകളിൽ പ്രസവ ശേഷമുള്ള പ്രമേഹ സാധ്യതകൾ കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'മധുര പ്രതിരോധം' പദ്ധതിക്ക് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കമായി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) 1.32 കോടി രൂപ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബഹ്റ പദ്ധതി ഉദ്ഘാടനം ചെയ്തു.

എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ടാണ് പദ്ധതി. പരിപാടിയിൽ ജി.ഡി.എമ്മിനെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ അഫയേഴ്സ് ഡയറക്ടർ ഡോ.ടി.ആർ. ജോൺ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഗ്രാൻഡ് ലഭിച്ച ആസ്റ്റർ മെഡ്സിറ്റിയിലെ ക്ലിനിക്കൽ റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ.ഉമാ.വി. ശങ്കർ പദ്ധതി വിശദീകരണം നടത്തി. വിദഗ്ധരുടെ ക്ലാസുകളുമുണ്ടായിരുന്നു.ഐ.സി.എം.ആർ പ്രോജക്ട് സയന്റിസ്റ്റ് ഡോ.മായ ചാക്കോ, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.സറീന എ. ഖാലിദ്, ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ.അനൂപ് ആർ. വാര്യർ, സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.ജെം കളത്തിൽ, ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ.എസ്. വിജയ മോഹൻ, ആസ്റ്റർ മെഡ്സിറ്റി കൊച്ചി ചീഫ് ഒഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചീഫ് നഴ്സിംഗ് ഓഫീസർ ക്യാപ്റ്റൻ ഡോ. തങ്കം രാജരത്നം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.