കൊച്ചി: തേവര മട്ടമ്മൽ അയ്യൻ വൈദ്യർ ട്രസ്റ്റ് പൊതുയോഗവും കുടുംബസംഗമവും നാളെ നടക്കും. രാവിലെ 10ന് നെട്ടൂർ മാടവന ശ്രീനാരായണ സേവാസംഘം ഹാളിൽ മുൻ എം.പി. അഡ്വ.തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യും. ശതാഭിഷിക്തനായ അഡ്വ. തമ്പാൻ തോമസിനെയും ആയുർവേദ ചികിത്സാ രംഗത്ത് 70 വർഷം പിന്നിട്ട എം.എ.കമലാക്ഷൻ വൈദ്യരെയും ചടങ്ങിൽ ആദരിക്കും. തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ ഡോ. എസ്.സീന അവാർഡ് വിതരണം നിർവഹിക്കും.
ട്രസ്റ്റ് പ്രസിഡന്റ് എം.എ.കമലാക്ഷൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. എം.ജി. ശെൽവരാജ് അനുസ്മരണ പ്രഭാഷണം നടത്തും. മരട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ബെൻഷാദ് നടുവിലവീട്, കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാർ, ശ്രീനാരായണ സേവാസംഘം വൈസ് പ്രസിഡന്റ് എ ആർ.പ്രസാദ്, മട്ടമ്മൽ ഫാമിലി അസോസിയേഷൻ സെക്രട്ടറി എം.കെ.സച്ചിദാനന്ദൻ, പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ ഭരണസമിതിയംഗം ഡോ.ഭഗവൽദാസ് എന്നിവർ സംസാരിക്കും. മട്ടമ്മൽ അയ്യൻ വൈദ്യർ ട്രസ്റ്റ് സെക്രട്ടറി ഡോ.എ.കെ.ബോസ് സ്വാഗതവും ട്രഷറർ എം.ജി.സന്തോഷ് കുമാർ നന്ദിയും പറയും.