p

കേരളത്തിലെ സർക്കാർ/എയ്ഡഡ്/സ്വകാര്യ/ സ്വാശ്രയ/ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 12 വരെ അപേക്ഷിക്കാം. https://polyadmission.org എന്ന വെബ്സൈറ്റിൽ ജൂൺ 11-നകം വൺ ടൈം രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷിക്കാൻ. ഒരു പോളിടെക്നിക് കോളേജും ഒരു കോഴ്സും ചേരുന്നതാണ് ഒരു ഓപ്ഷൻ. ഒരാൾക്ക് 30 ഓപ്ഷൻ വരെ നൽകാം. സംസ്ഥാനതലത്തിൽ രണ്ട് അലോട്ട്മെന്റുകൾ ഉണ്ടാകും. തുടർന്നും സീറ്റൊഴിവുണ്ടെങ്കിൽ ഒരു ജില്ലാതല കൗൺസലിംഗും

അതതു കോളേജുകളിൽ 2 സ്പോട്ട് അഡ്മിഷനും നടത്തും. ജൂൺ 19ന് ട്രയൽ അലോട്ട്മെന്റ്. ജൂലായ് 29 ക്ലാസുകൾ ആരംഭിക്കും.

എൻജിനിയറിംഗ്/ ടെക്നോളജി, കൊമേഴ്സ്യൽ പ്രാക്ടീസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി പഠനശാഖകളാണ് പോളിടെക്നിക്കുകളിലുള്ളത്.

യോഗ്യത: ഉപരി പഠന യോഗ്യതയോടെ 10/തത്തുല്യം ജയിച്ചവർക്ക് പോളിടെക്നിക്കിലെ 6 സെമസ്റ്ററുകളുള്ള ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം.

എൻജിനിയറിംഗ്/ ടെക്നോളജി പ്രോഗ്രാം പഠന ശാഖകൾ

......................................

സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, ടെക്സ്റ്റൈൽ ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിംഗ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ, പോളിമർ ടെക്നോളജി, ബയോമെഡിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, ടൂൾ & ഡൈ എൻജിനിയറിംഗ്, പ്രിന്റിംഗ് ടെക്നോളജി, വുഡ് & പേപ്പർ ടെക്നോളജി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് & ബിഗ് ഡേറ്റ, സൈബർ ഫൊറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ.

ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​വൈ​ക്കം,​ ​ആ​റ്റി​ങ്ങ​ൽ​ ​ക്ഷേ​ത്ര​ക​ലാ​പീ​ഠ​ത്തി​ൽ​ ​പ​ഞ്ച​വാ​ദ്യം,​ ​ത​കി​ൽ,​ ​നാ​ദ​സ്വ​രം​ ​ത്രി​വ​ത്സ​ര​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​ജൂ​ൺ​ 20​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ 15​ ​നും​ 20​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള,​ 10ാം​ ​ക്ലാ​സ് ​പാ​സ്സാ​യ​ ​ഹി​ന്ദു​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​അ​ഡ്മി​ഷ​ൻ​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ​ഭ​ക്ഷ​ണ​വും​ ​താ​മ​സ​ ​സൗ​ക​ര്യ​വും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ന​ൽ​കും.​ ​അ​പേ​ക്ഷാ​ ​ഫോ​റ​ത്തി​നും​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും​ ​w​w​w.​t​r​a​v​a​n​c​o​r​e​d​e​v​a​s​w​o​m​b​o​a​r​d.​o​r​g.