കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്ട്‌മെൻറ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് വാക്ക്-ഇൻ-ഇൻറർവ്യു നടത്തും. ജൂൺ 11, രാവിലെ 10:30ന് കുസാറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തി​ലാണ് അഭിമുഖം. വിവരങ്ങൾക്ക്: www.cusat.ac.in .

കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിൽ സി.എസ്.ഐ.ആർ ഫണ്ടഡ് പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോ (ജെ.ആർ.എഫ്) താത്കാലിക ഒഴിവിലേക്ക് ജൂൺ 11ന് രാവിലെ 10ന് അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിൽ വാക്ക്-ഇൻ-ഇൻറർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: 0484-2575804