അങ്കമാലി: ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടന്നു. സമാപന ഉദ്ഘാടനവും സമ്മാനദാനവും മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് സമർപ്പണവും റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അനൂപ് അഗസ്റ്റിൻ അദ്ധ്യക്ഷനായിരുന്നു. ലൈജു ഈരാളി, പ്രിൻസ് പോൾ, എൽദോ ജോൺ, സി.ജെ ഫ്രാൻസിസ്, റീന ഡേവീസ്, അനിസൺ കെ. ജോയി, ഗ്രിറ്റോ ടോമി എന്നിവർ സംസാരിച്ചു.