ആലുവ: എസ്.എൻ.ഡി.പി യോഗം വനിതാസംഘം എടയപ്പുറം ശാഖ വാർഷിക പൊതുയോഗം നാളെ വൈകിട്ട് മൂന്നിന് ശാഖ അങ്കണത്തിൽ ശാഖ പ്രസിഡന്റ് ടി.എ. അച്ചുതൻ ഉദ്ഘാടനം ചെയ്യും. വനിത സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ബിന്ദു രതീഷ്, ശാഖ സെക്രട്ടറി സി.ഡി. സലിലൻ, സുജേഷ് കെ. ശശി, മിനി പ്രദീപ്, ഷീബ സുനിൽ, രശ്മി വിനോദ്, സി.ഡി. ബാബു, സതി രാജപ്പൻ എന്നിവർ സംസാരിക്കും.