പറവൂർ: ആലുവയിൽ നിന്ന് പറവൂരിലേയ്ക്കുള്ള രാവിലെ അഞ്ചിനുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. വരുമാനകുറവ് മൂലമാണ് സർവീസ് നിർത്തിയത്. അഞ്ചരക്കാണ് നിലവിൽ ആലുവയിൽ നിന്നുള്ള ആദ്യ സർവീസ്. നാല് മണിക്ക് പറവൂരിൽ നിന്ന് ആലുവയിലേയ്ക്ക് പോകുന്ന ബസാണ് തിരിച്ച് പറവൂരിലേയ്ക്ക് അഞ്ചിന് സർവീസ് നടത്തുക. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആവശ്യപ്രകാരമാണ് ആലുവ എ.ടി.ഒ സർവീസ് പുനരാരംഭിക്കാൻ തിരുമാനിച്ചത്.