പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷീല അദ്ധ്യക്ഷയായി. ചിറ്റാറ്റുകര പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ്, വായനശാല പ്രസിഡന്റ് എം. ദിനേഷ്, സെക്രട്ടറി കെ.വി. ജിനൻ, ഗീത ഗോപിനാഥ് എന്നിവർ സംസാരിച്ചു.