പറവൂർ: കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി തോന്നിയകാവ് ക്ഷേത്രക്കുളം നവീകരിക്കുന്നു. വെള്ളം വറ്റിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. 10ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിട്ടുള്ളത്. പടവുകളിൽ ഹാൻഡ് റെയിൽ, ക്ഷേത്രാവശ്യങ്ങൾക്ക് വടക്കേകടവിൽ റാമ്പ്, ഇടിഞ്ഞ മതിലിന്റെ പുനർനിർമ്മാണം എന്നിവയാണ് പദ്ധതിയിലുള്ളത്. പറവൂർ നഗരത്തിലെ പെരുവാരം ക്ഷേത്രത്തിലെ കിഴക്ക്, പടിഞ്ഞാറ് നടകളിലെ കുളങ്ങൾ, ദക്ഷിണ മൂകാംബിക ക്ഷേത്രക്കുളം, കിഴക്കേപ്രം കൊറ്റംകുളം, നന്ദികുളങ്ങര പാലകുളം എന്നിവയാണ് അമൃത് പദ്ധതിയൽ ഉൾപ്പെട്ടിട്ടുള്ള കുളങ്ങൾ.