ആലുവ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പറവൂർ, തൃക്കാരിയൂർ ക്ഷേത്രം വക സ്ഥലങ്ങളിൽ പേ ആൻഡ് പാർക്ക് സൗകര്യം ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്റെ നടപടി ക്ഷേത്രാന്തരീക്ഷത്തിന് യോജിച്ചതല്ല. ക്ഷേത്രപരിസരം മലിനമാക്കുകയും ക്ഷേത്ര ചൈതന്യത്തിന് ഭംഗം വരുത്തുന്നതുമാണ്. ദർശനത്തിനെത്തുന്ന ഭക്തർക്കും ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണം. അല്ലാത്തപക്ഷം സമരം ആരംഭിക്കാനും തിരുമാനിച്ചു.
ജില്ല പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ക്യാപ്റ്റൻ കെ. സുന്ദരൻ, കെ.വി. ശിവൻ, സംസ്ഥാന സെക്രട്ടറി സാബു ശാന്തി, ജില്ല ജനറൽ സെക്രട്ടറിമാരായ ആ.ഭാ. ബിജു, എ.വി. കലേശൻ, സംഘടന സെക്രട്ടറി കെ.എസ്. ശിവദാസ് എന്നിവർ സംസാരിച്ചു.