വൈപ്പിൻ: കടലാക്രമണത്തിൽ നിന്ന് വൈപ്പിൻ കരയെ സംരക്ഷിക്കാൻ നടപടികളെടുക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രാസ്‌റൂട്ട് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കടൽ തീരത്ത് പൊരിമണലിൽ കൃത്രിമമായി സൃഷ്ടിച്ച ആവാസ വ്യവസ്ഥയിൽ കണ്ടൽ വൃക്ഷങ്ങൾ നടാനുള്ള ഗ്രാസ്സ് റൂട്ടിന്റെ പദ്ധതി തുടരാനും തീരുമാനിച്ചു. പൊതുയോഗം രക്ഷാധികാരി കെ.കെ. രഘുരാജ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി കെ.ടി. ശ്രീരാജ്, (പ്രസിഡന്റ്), മെർട്ടൻ ജോസഫ് (വൈസ് പ്രസിഡന്റ്), തോമസ് എം.വാഴപ്പിള്ളി (സെക്രട്ടറി), ധനജ്ജയൻ പാർത്ഥൻ (ജോ. സെക്രട്ടറി), ജോസ് സി. വട്ടത്തറ (ട്രഷറർ), ഐ.ബി. മനോജ്, പി.ടി. പ്രമോദ്, ധനേഷ് കൊച്ചാപ്പു, കെ.വി. പ്രമോദ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.