വൈപ്പിൻ: പെരിയാറിലെ മീൻ കുരുതിയെ തുടർന്ന് പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വൈപ്പിൻ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പെരിയാറിൽ വിഷം കലർന്ന് മീൻ കൂട്ടത്തോടെ ചത്തുപോയതിനാൽ വെമ്പനാട്ട് കായലിലെ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമുണ്ടായി. മീൻ ലഭ്യതയിൽ വൻ കുറവുണ്ടായി. കിട്ടുന്ന മീൻ വാങ്ങാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും ഏരിയ സെക്രട്ടറി എ.കെ. ശശി പറഞ്ഞു.