വൈപ്പിൻ: ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന ബയോളജി ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നാല് പേരിൽ ഒരാളായി എടവനക്കാട് സ്വദേശി ജയറാമിന് ക്ഷണം. യാത്രയടക്കം എല്ലാ ചെലവുകളും ഉസ്ബക്കിസ്ഥാൻ സർക്കാർ വഹിക്കും.
കൊച്ചി നേവൽബേസ് കേന്ദ്രീയവിദ്യാലയത്തിലെ പ്ലസ്ടു വിദ്യാർത്ഥിയായ ജയറാം റിട്ട. എ.ഇ.ഒ ചെമ്പകശ്ശേരി ജയദേവന്റെയും പോസ്റ്റൽ ഡിപ്പാർട്ടമെന്റ് സീനിയർ അസിസ്റ്റന്റ് റാണിയുടെയും മകനാണ്. കാശ്മീർ കാർഷിക സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായ റാംദേവ് സഹോദരനാണ്.