മൂവാറ്റുപുഴ : സുവർണ ജൂബിലി ആഘോഷങ്ങൾ ലയൺസ് ഇന്റർനാഷണൽ മുൻ ഡയറക്ടർ വിജയ് കുമാർ രാജു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം മാത്യു കുഴൽനാടൻ എം.എൽ.എനിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് എ .ആർ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ മുഖ്യാതിഥിയായിരുന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയ് മത്തായി പദ്ധതി വിശദീകരണം നടത്തി. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ്, ജയേഷ് വി.എസ്, രാജേഷ് മാത്യു, തോമസ് മാത്യു, പി.ജി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സുവർണ ജൂബിലി വർഷത്തിൽ 51 ജീവകാരുണ്യ പദ്ധതികളാണ് മൂവാറ്റുപുഴയിൽ പൂർത്തീകരിച്ചത്. അർഹരായ കുടുംബങ്ങളെ കണ്ടെത്തി വീടുകൾ നിർമ്മിച്ചു നൽകുന്ന പാർപ്പിടം പദ്ധതിയിൽ 12 വീടുകൾ നിർമ്മിച്ചു നൽകി. ലയൺസ് ക്ലബ് ഇന്റർ നാഷണൽ നടപ്പിലാക്കുന്ന സൈറ്റ് ഫോർ കിഡ്‌സ് പദ്ധതി പ്രകാരം നേത്ര വൈകല്യം കണ്ടെത്തിയ 250 വിദ്യാർത്ഥികളിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ 130 വിദ്യാർഥികൾക്ക് കണ്ണടകൾ നൽകി.