അങ്കമാലി: കേരളത്തിലെ പൊതുവിദ്യാഭ്യാസം നിരവധി പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അങ്കമാലി കാര്യവിചാര സദസ് വാർഷികത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികസമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
ബെന്നി ബഹനാൻ എം.പി, ജോസ് തെറ്റയിൽ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് , ജോബി ബാലകൃഷ്ണൻ, അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത്, എച്ച്. വിൽഫ്രഡ്, കെ.പി. ഗോവിന്ദൻ, ഇ.ടി. രാജൻ, എൻ.പി. അവരാച്ചൻ, പി.വി. സജീവൻ, അഡ്വ. തങ്കച്ചൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.