മൂവാറ്റുപുഴ : വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി ഷഡാധാര പ്രതിഷ്ഠ നടത്തി. നിർദ്ദിഷ്ട ശ്രീകോവിലിന്റെ ഭൂനിരപ്പിൽ നിന്നും മൂന്നടി താഴെയാണ് പ്രതിഷ്ഠ. ആധാരശില, നിധികുംഭം, ശിലാപത്മം, ശിലാകൂർമ്മം, രജതപത്മം, രജത കൂർമ്മം, സ്വർണപത്മം, സ്വർണകൂർമ്മം, യോഗനാളം എന്നിവയാണ് ഷഡാധാര പ്രതിഷ്ഠയ്ക്ക് ഉപയോഗിച്ചത്. ക്ഷേത്രം തന്ത്രി തരണനല്ലൂർ ദേവൻ നാരായണൻ നമ്പൂതിരി പ്രതിഷ്ഠ നടത്തി. മേൽശാന്തി പുളിക്കാപ്പറമ്പ് ദിനേശൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതനായിരുന്നു. ശ്രീകോവിൽ നിർമ്മാണത്തോടനുബന്ധിച്ചുള്ള പ്രധാനപ്പെട്ട കർമ്മമാണിത്.