mla

അങ്കമാലി: അങ്കമാലി നിയോജകമണ്ഡലത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ റോജി എം. ജോൺ എം.എൽ.എ വിളിച്ചുചേർത്ത തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. തോടുകൾ അടിയന്തമായി ക്ലീൻ ചെയ്താൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിയൂവെന്നും അതിനുള്ള നടപടി ഇറിഗേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു പാലാട്ടി, ലതിക ശശികുമാർ, വിൽസൻ കോയിക്കര, ജെസി ജോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ അനിമോൾ ബേബി, ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലാലി ആന്റു, മൂക്കന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ, അങ്കമാലി ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ പ്രതീഷ് ജോയ്, വാട്ടർ അതോറിറ്റി അങ്കമാലി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എസ്.അനിൽകുമാർ, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ജി. പ്രവീൺലാൽ, ചാലക്കുടി ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ലാലി ജോർജ്, ആലുവ ഇറിഗേഷൻ ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ സിന്ധു ഉണ്ണി, അങ്കമാലി ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ പി.എസ് പാർവതി, മൈനർ ഇറിഗേഷൻ കാലടി അസിസ്റ്റന്റ് എൻജിനിയർ റെജി തോമസ്, ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എൻജിനിയർ എം.കെ.സുജാത , ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ടി.എ. സെബുന്നിത തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

വൃത്തിയാക്കേണ്ട തോടുകൾ

മുല്ലശേരി തോട്

മാഞ്ഞാലി തോട്

ആറാട്ടുപുഴ തോട്

ആലുവ തോട്

പുത്തൻപാലം മൂന്നുതോട് ഭാഗം

പ്രധാന നിർദ്ദേശങ്ങൾ

കുടിവെള്ള ടാങ്കുകളിൽ ബ്ലാച്ചിംങ് പൗഡറും ക്ലോറിനേഷനും നടത്തണം

കൊറ്റമം പഴയ പാലത്തിൽ കിടക്കുന്ന പായലും മറ്റും നീക്കം ചെയ്യണം

8 ഗ്രാമപഞ്ചായത്തുകളിലെയും തോടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിയമാനുസൃതമായി ഏറ്റെടുത്ത് ശുചീകരിക്കണം

പി.ഡബ്ലു.ഡി റോഡ് കാനകൾ, പഞ്ചായത്ത് വക തോടുകൾ, ഡ്രെയിനേജുകൾ എന്നിവ അടിയന്തിരമായി വൃത്തിയാക്കണം

മൂലേപ്പാറ മുതൽ കുറ്റിപ്പാറ തേവർ തോട് പമ്പ് ഹൗസ് വരെയുള്ള 2.5 കിലോമീറ്റർ ഭാഗം അടിയന്തിരമായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി ശുചീകരിക്കണം

ഈ വർഷം ശക്തമായ മഴ ഉണ്ടാകുമെന്ന സൂചനകൾ മുന്നിൽ കണ്ട് ബന്ധപ്പെട്ട വകുപ്പുകളെല്ലാം പ്രവർത്തികൾ സമയബന്ധിതമായി ഏറ്റെടുത്ത് വെള്ളക്കെട്ടും മാലിന്യപ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന് ഉണർന്ന് പ്രവർത്തിക്കണം

റോജി എം. ജോൺ

എം.എൽ.എ