കോതമംഗലം: എസ്.എൻ.ഡി.പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ വിദ്യാ കൗൺസിലിങ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് ഇന്ന് രാവിലെ 9.30 ന് യൂണിയൻ പ്രസിഡന്റ് അജിനാരായണൻ ഉദ്ഘാടനം ചെയ്യും. 18 വയസ് പൂർത്തിയായ മുഴുവൻ കുട്ടികൾക്കും കോഴ്സിൽ പങ്കെടുക്കാവുന്നതാണ്. ചടങ്ങിന് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസിൽ മുഴുവൻ കുട്ടികളും പങ്കെടുക്കണമെന്ന് യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.