മൂവാറ്റുപുഴ: കിടപ്പ് രോഗികൾക്ക് സാന്ത്വന പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ കോടതി സമുച്ചയത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന കനിവ് ഓഫീസിന് അനുബന്ധമായി പ്രവർത്തനം ആരംഭിക്കുന്ന ഫിസിയോതെറാപ്പി സെന്ററിൽ സൗജന്യ സേവനം നൽകും. രോഗങ്ങളും അപകടവും മൂലം വിശ്രമത്തിലിരിക്കേണ്ടി വരുന്നവർക്ക് ആവശ്യമായ ഉപകരണങ്ങൾ നിശ്ചിത കാലയളവിലേക്ക് വിതരണം ചെയ്യും. ഭാവിയിൽ ആംബുലൻസ് സർവീസും രക്തബാങ്കും സൗജന്യ ഡയാലിസിസ് സെന്ററും കനിവിന്റെ ലക്ഷ്യമാണ്. ഈ ഉദ്യമത്തോട് എല്ലാവരും സഹകരിക്കണമെന്ന് കനിവ് ജനറൽ സെക്രട്ടറി കെ.എൻ. ജയപ്രകാശ് അഭ്യർത്ഥിച്ചു. ഫോൺ: 94964 61041, 94462 91041, 94476 63555