മൂവാറ്റുപുഴ: പി.എസ്.എ. ലത്തീഫിന്റെ പുതിയ കവിതാസമാഹാരം 'രാപ്പാടി ജന്മങ്ങൾ" ഇന്ന് പ്രകാശനം ചെയ്യും. വൈകീട്ട് 4 ന് നിർമല എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി.പി. ജോയിയിൽ നിന്ന് കോട്ടയം ബസേലിയോസ് കോളേജ് മലയാളം വിഭാഗത്തിലെ ഡോ.സെൽവി സേവ്യർ ആദ്യപ്രതി സ്വീകരിക്കും. സിറ്റിസൺസ് ഡയസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽപ്രമുഖ ഗാന്ധി ചിന്തകൻ പ്രൊഫ. എം പി. മത്തായി അദ്ധ്യക്ഷനാകും. ഡോ. ടി.എസ്. ജോയി, ഫാ. ആൻറണി പുത്തൻകുളം, ജോളി കളത്തിൽ, അഡ്വ. എൻ. രമേശ്, അസീസ് പാണ്ടിയാരപ്പിള്ളി എന്നിവർ സംസാരിക്കും.