തൃപ്പൂണിത്തുറ: അംബേദ്കർ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയും അംബേദ്കർ ദർശനവും എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. നാളെ രാവിലെ 10ന് തൃപ്പൂണിത്തുറ ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ ചിന്തകൻ ഡോ. ടി.എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തും. പി.കെ. കാർത്തികേയൻ അദ്ധ്യക്ഷനാകും. സി.പി. രമേശൻ, പി.കെ. അപ്പുക്കുട്ടൻ എന്നിവർ സംസാരിക്കും.