കൊച്ചി: നികുതിദായകരും നികുതി പിരിവുകാരും ശത്രുപക്ഷത്ത് നിൽക്കേണ്ടവരല്ലെന്നും ഊഷ്മളമായ പങ്കാളിത്തമാണ് ആവശ്യമെന്നും സെൻട്രൽ ജി.എസ്.ടി, കസ്റ്റംസ് തിരുവനന്തപുരം മേഖലാ ചീഫ് കമ്മിഷണർ മനോജ് കെ. അറോറ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ ജി.എസ്.ടി ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മനോജ് അറോറ.
ഐ.സി.എ.ഐ ജി.എസ്.ടി ആൻഡ് ഇൻഡയറക്ട് ടാക്‌സസ് കമ്മിറ്റി വൈസ് ചെയർമാൻ പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ബ്രാഞ്ച് ചെയർമാൻ എ. സലിം, റീജിയണൽ കൗൺസിൽ അംഗം പി. സതീശൻ, സെക്രട്ടറി ജോബി ജോർജ് എന്നിവർ പങ്കെടുത്തു. പി. രാജേന്ദ്രകുമാർ, എ. ജതിൻ ക്രിസ്റ്റഫർ, ശങ്കര നാരായണൻ, അഡ്വ.ജി. ശിവദാസ്, ഷെയ്ഖ് അബ്ദുൾ സമദ്, ശ്രാവൺ ഗെഹ്‌ലോട്ട് എന്നിവർ ക്‌ളാസുകൾ നയിച്ചു.