അങ്കമാലി: എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തിയും തികയാത്തത് കെ.എസ്.ആർ.ടി.സി നൽകിയും അങ്കമാലി ട്രാൻ. സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. എസ്റ്റ‌ിമേറ്റ് എടുപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉൾപ്പെടെയുള്ള ചെറുജോലികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. ടൈലുകൾ താഴ്ന്നുപോയതിനെ തുടർന്നാണു കുഴിരൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നത്. തറ ബലപ്പെടുത്തിയാലേ വെള്ളക്കെട്ട് ഒഴിവാകുകയുള്ളു. സ്റ്റ‌ാൻഡിലെ വിവിധ പ്രശ്‌നങ്ങൾ റോജി എം. ജോൺ എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.