കൊച്ചി: നോർവേ സർക്കാരിന് 51 ശതമാനം ഓഹരിയുള്ള കമ്പനിയായ കോംഗ്സ്‌ബെർഗ് മാരിടൈം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ നോർവേ അംബാസഡർ മെ എലിൻ സ്റ്റിനെർ ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊച്ചി കപ്പൽശാല സാങ്കേതികവിഭാഗം ഡയറക്ടർ ബിജോയ് ഭാസ്‌കർ, കോംഗ്സ്‌ബെർഗ് മാരിടൈം ഇന്ത്യ പ്രസിഡന്റ് അന്നറ്റ് ഹോൾട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി കപ്പൽശാലയുടെ ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിക്ക് സമീപം മാരിടൈം പാർക്കിലാണ് കേന്ദ്രം. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും വാട്ടർജെറ്റ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും കപ്പൽശാലയിലെ പദ്ധതികൾക്കും സാങ്കേതിക പിന്തുണയും വിദഗ്ദ്ധസേവനവും നൽകും.