കൊച്ചി: കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ സ്ഥാപിതദിനാഘോഷം എറണാകുളം ആശീർഭവനിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസ്, കെ.സി.വൈ.എം ലാറ്റിൻ പ്രസിഡന്റ് കാസി പൂപ്പന, കെ.എൽ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷേർളി സ്റ്റാൻലി, സി.എസ്.എസ് ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ, ദളിത് ക്രൈസ്തവ മഹാജനസഭ സംസ്ഥാന ട്രഷറർ പ്രബലദാസ്, കെ.എൽ.എം പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, സിസ്റ്റർ ജൂഡി വർഗീസ്, മെറ്റിൽഡ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.