sndp
പാലിശേരി എസ്.എൻ.ഡി.പി ശാഖയിൽ നടന്ന കുട്ടികളുടെ അവധിക്കാല കൂട്ടായ്മകുന്നത്തുനാട് എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ. എ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: എസ്.എൻ.ഡി.പി യോഗം പാലിശേരി ശാഖയിൽ കോട്ടയം ഗുരുധർമ്മ പഠന കേന്ദ്രം നയിക്കുന്ന കുസൃതിക്കൂട്ടം 2024- കുട്ടികളുടെ അവധിക്കാല കൂട്ടായ്മ നടന്നു. കൂട്ടായ്മയുടെ ഭാഗമായി നടന്ന പഠന ക്ലാസ് കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.കെ. അച്യുതൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി സി.കെ. അശോകൻ നേതൃത്വം നൽകി. ആദ്യ പരിപാടിയായി ശങ്കർജി കോട്ടയം യോഗ പരിശീലന ക്ലാസെടുത്തു .