കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറി ബാലവേദിയും മറ്റൂർ മീര റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി മറ്റൂർ പ്ലാങ്കുടി സജീവ് പ്രശാന്ത ദമ്പതികളുടെ വസതിയിൽ കുട്ടികൾക്കായി ബോട്ടിൽ ആർട്ട് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. മേഖല റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി. ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവ് പി.എസ് അദ്ധ്യക്ഷനായി. എം.എച്ച്. അശോക് കുമാർ, ശിവ.എം. ആർ, രാരി വി.പി, ബേബി എം.പി,​ കാലടി എസ്. മുരളീധരൻ, രാധ എന്നിവർ സംസാരിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ കെ.യു. പാർവതി ക്ലാസ് നയിച്ചു.