പിറവം: പാമ്പാക്കുട, മുളന്തുരുത്തി, ബ്ലോക്ക് കുടുംബശ്രീ കലോത്സവത്തിന് പിറവത്ത് തിരിതെളിഞ്ഞു.
പിറവത്ത് കുട്ടികളുടെ പാർക്കിൽ 'സർഗോത്സവം - അരങ്ങ് 2024" കലാഭവൻ സാബു ഉദ്ഘാടനം ചെയ്തു.
പിറവം നഗരസഭാ സി.ഡി.എസ്. അദ്ധ്യക്ഷ സൂസൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി സി.ഡി.എസ് അദ്ധ്യക്ഷ ഇന്ദിരാ സോമൻ, തിരുവാംകുളം സി.ഡി.എസ്. അക്കൗണ്ടന്റ് എം.പി. ഷീബ, ബ്ലോക്ക് കോ ഓർഡിനേറ്റർ ആര്യ എസ്. നായർ എന്നിവർ സംസാരിച്ചു. മൂന്ന് വേദികളിലായി 32 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ 11 ഗ്രാമപ്പഞ്ചായത്തുകളിലെയും 3 നഗരസഭകളിലെയും കുടുംബശ്രീ അംഗങ്ങളായ ഇരുന്നൂറിലേറെ കലാപ്രതിഭകൾ മാറ്റുരച്ചു.