വൈപ്പിൻ: സി.സി.എം.ആർ.ഡി.യും പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ പഠനകേന്ദ്രം ലൈബ്രറിയും സംയുക്തമായി നടത്തുന്ന പണ്ഡിറ്റ് കറുപ്പൻ മാസ്റ്ററുടെ 140ാമത് ജന്മദിനാഘോഷവും കവിയരങ്ങും കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സി.സി.എം.ആർ.ഡി. ഹാളിൽ കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.സി.എം.ആർ.ഡി. പ്രസിഡന്റ് പി.കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.ആർ. വിനോയ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി. ഉണ്ണികൃഷ്ണൻ, അമ്മിണി ടീച്ചർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ.എസ്. സൂരജ്, കെ.എം. ബാബു, കെ.എസ്. സലി എന്നിവർ പ്രസംഗിച്ചു.