1
പള്ളുരുത്തി കടേഭാഗം ശാഖ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് വാർഷികം യൂണിയൻ പ്രസിഡൻ്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി:എസ്.എൻ.ഡി.പി യോഗം കടേഭാഗം ശാഖ സഹോദരൻ അയ്യപ്പൻ കുടുംബയൂണിറ്റ് വാർഷികവും കുടുംബ സംഗമവും യൂണിയൻ പ്രസിഡൻ്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, വി.എ. ശ്രീജിത്ത്, കെ.എൻ.ശാന്താറാം, ഉമേഷ് ഉല്ലാസ്, ഷിജു ചിറ്റേപ്പിള്ളി, ടി.എസ്.സുരേഷ്, മിനി സുരേഷ്, ഷീബ ചിന്നൻ തുടങ്ങിയവർ സംബന്ധിച്ചു.