കൊച്ചി: നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് അനുസ്മരണം ഇന്ന് 4ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കും. കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരുത്തി മുഖ്യാതിഥിയാകും. സ്വാഗതസംഘം ചെയർമാൻ അഡ്വ. മനോജ് സി. നായർ, ജനറൽ കൺവീനർ ജയിംസ് കാഞ്ഞിരത്തിങ്ങൽ, ട്രഷറർ മനാഫ് ഫാരിസ്, രക്ഷാധികാരികളായ സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, ടി.എം.ഇസ്മായിൽ മട്ടാഞ്ചേരി, അമീൻ മേടപ്പിൽ, അഡ്വ. ജോഷി വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.