കൊച്ചി: കലാസംവിധായകനും ചലച്ചിത്ര സംവിധായകനുമായ റാസി മുഹമ്മദിന്റെ കലാസൃഷ്ടികളുടെ പ്രദർശനം 'ഐ തിങ്ക് ദേർഫോർ ഐ ആം കൺഫ്യൂസ്ഡ്" ഇന്ന് വൈകിട്ട് നാലിന് മട്ടാഞ്ചേരി ബെർത്ത് ആർട്ട് ഗ്യാലറിയിൽ കവി ഡോ. രതീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 125-ാം വർഷികാഘോഷങ്ങളുടെ ഭാഗമായാണ് പ്രദർശനം. സംവിധായകൻ ടി.കെ. രാജീവ് കുമാറും കലാചരിത്രകാരിയും ക്യുറേറ്ററുമായ ലത കുര്യനും പങ്കെടുക്കും. അഞ്ചു ദിവസത്തെ പ്രദർശനത്തിന്റെ ക്യൂറേറ്റർ കവിയും കലാസ്വാദകനുമായ ഷിഹാബാണ്. 45 ചിത്രങ്ങൾ പ്രദർശിപ്പിക്കും.