isaf

കൊച്ചി: ഇസാഫ് സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിന്റെ അനക്‌സ് മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് ഡയറക്ടർ സതീഷ് കെ. മറാഠെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നബാർഡ് ചെയർമാൻ ഷാജി കെ.വി. മുഖ്യാതിഥിയായി. ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. മുംബൈയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ബാന്ദ്രകുർള കോംപ്ലക്‌സിലെ ജിബ്ലോക്കിൽ അദാനി ഇൻസ്പയറിലാണ് ഇസാഫിന്റെ കോർപ്പറേറ്റ് ഓഫീസ് അനെക്‌സ് പ്രവർത്തിക്കുന്നത്. വാണിജ്യ തലസ്ഥാനമായ മുംബൈയിൽ ഇസാഫിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ ഓഫീസ് സഹായകമാകുമെന്ന് ബാങ്ക് മേധാവി കെ. പോൾ തോമസ് പറഞ്ഞു.