pc-jecob
മേയ്ക്കാട് മർച്ചന്റ്‌സ് അസോസിയേഷന്റെ 27 -ാമത് വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: മേയ്ക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി. സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബി. സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ ജിമ്മി ചക്യത്ത് വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എൻ. വി. പോളച്ചൻ, നിയോജകമണ്ഡലം പ്രസിഡന്റ എം.കെ. മധു, ടി.എം. ഡേവിസ്, ഷാബു വർഗീസ്, വി.പി. ചന്ദ്രൻ, ടി.വി. വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ബി. സജി (പ്രസിഡന്റ് ), ഷാബു വർഗീസ് (സെക്രട്ടറി ), ടി.വി. വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.