ഓടിക്കോ ചങ്ങാതി...രണ്ട് ദിവസമായി തകർത്തു പെയ്യുകയാണ് മഴ. തകർന്ന് തരിപ്പണമായ വൈറ്റില ഹബ്ബിലേക്കുള്ള റോഡ് മഴവെള്ളത്തിൽ കുളമായി. ഇത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഹബ്ബിലേക്ക് വരുന്ന ബസ് ദേഹത്ത് വെള്ളം തെറിപ്പിക്കുമെന്ന ആശങ്കയിൽ ഓടിമാറുന്ന പെൺകുട്ടികൾ.