y
ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡിലെ നോട്ടുബുക്ക് വിതരണം വാർഡ് അംഗം എം.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 19-ാം വാർഡ് അംഗം എം.കെ. അനിൽകുമാർ സൗജന്യ നോട്ടുബുക്ക് വിതരണം നടത്തി. 25-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് അംഗം മിനി ഷാജു, എ.ഡി.എസ് അംഗം ആനി തോമസ്, ആശാ വർക്കർ അന്ന ഷൈനി എന്നിവർ പങ്കെടുത്തു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്ക് വിതരണം നടത്തിയത്.